17 November Sunday

ശിവലിംഗത്തിലെ തേൾ പരാമർശം: തരൂരിന‌് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശിവലിംഗത്തിലെ തേളിനോട‌് ഉപമിച്ച കേസിൽ കോൺഗ്രസ‌് നേതാവ‌് ശശി തരൂരിന‌് ഡൽഹികോടതി ജാമ്യം അനുവദിച്ചു. ബിജെപി നേതാവ‌് രാജീവ‌് ബബ്ബാർ നൽകിയ കേസിൽ തരൂർ നേരിട്ട‌് ഹാജരായതിനെ തുടർന്ന‌് അഡീഷണൽ ചീഫ‌് മെട്രോപൊളിറ്റൻ മജിസ‌്ട്രേറ്റ‌് 20,000 രൂപയുടെ വ്യക്തിപരമായ ബോണ്ടിലാണ്‌ ജാമ്യം അനുവദിച്ചത്‌.  ജൂലൈ 25ന‌് കോടതി രാജീവ‌്ബബ്ബാറിന്റെ മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞ വർഷം നവംബറിൽ ബംഗളൂരു സാഹിത്യോത്സവത്തിൽ പങ്കെടുത്താണ‌് തരൂർ വിവാദപരാമർശം നടത്തിയത‌്. ‘മോഡി ശിവലിംഗത്തിലെ തേൾ പോലെയാണ‌്. കൈ കൊണ്ട‌് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ‌് കൊണ്ട‌് അടിച്ചിടാനും കഴിയില്ലെന്നാണ‌് അദ്ദേഹം എന്നോട‌് പറഞ്ഞത‌്’–- തരൂർ വിശദീകരിച്ചു.

വിവാദപരാമർശത്തിൽ തരൂർ ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ‌് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനുപിന്നാലെയാണ‌് ബിജെപി നേതാവ‌് തരൂരിനെതിരെ പരാതി നൽകിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top