14 December Saturday

സുപ്രീംകോടതി ചീഫ്‌ ‌ജസ്റ്റിസായി ജസ്‌റ്റിസ്‌ ബോബ്‌ഡെ ഇന്ന്‌ ചുമതലയേൽക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

ന്യൂഡൽഹി > സുപ്രീംകോടതിയുടെ 47–-ാമത് ചീഫ്‌ ‌ജസ്റ്റിസായി ജസ്റ്റിസ് ശരത്‌ അരവിന്ദ്‌ ബോബ്ഡെ തിങ്കളാഴ്‌ച ചുമതലയേൽക്കും. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.  2021 ഏപ്രിൽ 23വരെ പദവിയില്‍ തുടരാം.  ചീഫ്‌ ‌ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഞായറാഴ്‌ച വിരമിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയാണ്‌ ബോബ്‌ഡെ. നാഗ്പുർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1978ൽ അഭിഭാഷകനായി. 2013 ഏപ്രിൽ 12ന് സുപ്രീംകോടതി ജഡ്‌ജിയായി.

ശബരിമല പുനഃപരിശോധനാ ഹർജികളും അയോധ്യാവിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്‌ സമർപ്പിക്കാനിരിക്കുന്ന പുനഃപരിശോധനാ ഹർജിയും ഇനി ജസ്‌റ്റിസ്‌ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക.


പ്രധാന വാർത്തകൾ
 Top