27 January Monday

"കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംവരണം പാലിക്കണം'; എസ്‌എഫ്‌ഐ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡൽഹി >  കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം പാലിക്കുന്നതിലെ ഗുരുതരവീഴ്‌ച പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി രമേഷ്‌ പൊഖ്രിയാലിന്‌ എസ്‌എഫ്‌ഐ നിവേദനം നൽകി.

2006ൽ പാസാക്കിയ നിയമപ്രകാരം എസ്‌സി (15 ശതമാനം), എസ്‌ടി (7.5), ഒബിസി (27 ശതമാനം) എന്നിങ്ങനെ സംവരണം നടപ്പാക്കണമെങ്കിലും മിക്ക കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ ഉടൻ പരിഹാരം കാണണമെന്ന്‌ കെ കെ രാഗേഷ്‌ എംപി, എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ദീപ്‌സിത ധർ എന്നിവർ മന്ത്രിയോട് ആവശ്യപ്പെട്ടു.

ഐഐടി, എൻഐടി, ഐഐഎംഎസ്‌, എയിംസ്‌, കൽപ്പിത സർവകലാശാലകൾ തുടങ്ങി 200  സ്ഥാപനമാണ്‌ ഈ നിയമത്തിനു കീഴിലുള്ളത്‌. പിഎച്ച്ഡി, എംഎസ്‌ ഗവേഷണ കോഴ്‌സുകളിൽ  എസ്‌ടി വിഭാഗത്തിന്റെ പ്രാതിനിധ്യം പൂജ്യംമുതൽ ഒരു ശതമാനംവരെമാത്രമാണ്‌. എസ്‌സി വിഭാഗത്തിന്‌ നാലുമുതൽ ഏഴ്‌ ശതമാനംവരെയും. അധ്യാപകരുടെ നിയമനത്തിലും സംവരണചട്ടം പാലിക്കപ്പെടുന്നില്ല. സംവരണവ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന്‌ എസ്‌എഫ്‌ഐ നിവേദനത്തിൽ ആവശ്യപ്പെട്ടു.


 


പ്രധാന വാർത്തകൾ
 Top