18 September Wednesday

നീറ്റ് പരീക്ഷയിലെ പരാജയത്തെ തുടർന്ന‌് വിദ്യാർഥിനികളുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

തമിഴ്നാട‌്> തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതുകാരണം 3 വിദ്യാർഥിനികൾ  ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. നിരവധി പ്രതിഷേധങ്ങൾ പരിപാടികളാണ‌് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത‌്. സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നേതാക്കൾ മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തി. സമരം ചെയ്ത പ്രവർത്തകരെ പൊലീസ‌് അറസ്റ്റ് ചെയ്തിരുന്നു.



ജില്ലകളിലെല്ലാം മെഡിക്കൽ കോളേജ് ഉള്ള തമിഴ്നാട്ടിൽ തമിഴ് മീഡിയം പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഇപ്പോൾ മെഡിക്കൽ സീറ്റ് ലഭിക്കുന്നില്ല. നീറ്റ് പരീക്ഷ വന്നതിന് ശേഷം ഉന്നത സാമ്പത്തിക ശേഷിയുള്ളവരും ഇംഗ്ലീഷ് പരിജ്ഞാനം കൂടുതലുള്ളവരും പെട്ടെന്ന് സീറ്റ് നേടുമ്പോൾ തമിഴ് മീഡിയം വിദ്യാർഥികൾക്ക് അവസരം നിഷേധിക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലീഷിനൊപ്പം തമിഴിലും പരീക്ഷ എഴുതാൻ സാധിച്ചിരുന്നെങ്കിലും തമിഴ് തർജമ അത്രമേൽ വികൃതമായതിനാൽ പല വിദ്യാർഥികൾക്കും പരീക്ഷ നന്നായി എഴുതാൻ സാധിച്ചിരുന്നില്ല.



ഇതേത്തുടർന്ന് എസ്എഫ്ഐ കേസിന് പോവുകയും തമിഴ് മീഡിയം വിദ്യാർഥികൾക്ക് 130 മാർക്ക് നൽകാൻ കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സിബിഎസ്‌സി ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയി വിദ്യാർഥികൾക്കെതിരായി വിധി സമ്പാദിച്ചു.

താരതമ്യേന കോളേജുകൾ കുറവുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് മെഡിക്കൽ കോളേജുകളിലേക്ക് കൂടുതൽ പ്രവേശനങ്ങൾ നടക്കുമ്പോൾ പാർശ്വവൽക്കരിക്കപ്പെടുന്നത് കൂലിപ്പണിക്കാരുടെയും കർഷകരുടെയും മക്കളാണ്. അവർക്ക് വലിയ ഫീസ് നൽകി നീറ്റ് എൻട്രൻസ് ട്യൂഷന് പോവാൻ സാധിക്കുന്നില്ല, അതുകൊണ്ട് തന്നെയാണ് ഇന്നും എസ്എഫ്ഐ പ്രവർത്തകർ അവർക്കായി സമരം നടത്തി ജയിലിനകത്തേക്ക് നടന്നതും സിപിഐ എം സംസ്ഥാന സെക്രട്ടറി തന്നെ പരാജയഭാരത്താൽ ആത്മഹത്യ ചെയ്തവരുടെ വീടുകൾ സന്ദർശിക്കുന്നതും.

ഈ പരീക്ഷാഘടന ഇനിയും ആത്മഹത്യകൾ ഉണ്ടാക്കുകതന്നെ ചെയ്യും. ഈ വിഷയം ഡിഎംകെ നേതാവ‌് സ്റ്റാലിൻ പാർലമെന്റിൽ ഉന്നയിക്കാൻ പോവുകയാണ്, സിപിഐഎം വിഷയത്തിൽ പിന്തുണ അറിയിച്ചിട്ടുമുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top