17 November Sunday

വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള എസ്എഫ്ഐ ശുപാര്‍ശ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയ്ക്ക് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

ന്യൂഡല്‍ഹി> ദേശീയ  കരട് വിദ്യാഭ്യാസ നയത്തിനെക്കുറിച്ചുള്ള എസ്എഫ്ഐയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാലിന് സമര്‍പ്പിച്ചു. ആശങ്കകള്‍ പരിഹരിക്കാന്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളാണ് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ദിനിത് ദണ്ഡയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണനും മന്ത്രിക്ക് സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എളമരം കരിം എംപിയും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കരട് വിദ്യാഭ്യാസ നയത്തിലെ ശുപാര്‍ശകളില്‍ നിരവധി സംശയങ്ങളും ആശങ്കകളും വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെടെ ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുപോക്കും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും നിര്‍ണ്ണയിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ എസ്എഫ്ഐക്ക് ഉത്കണണ്‍ഠയുണ്ട്. വിദ്യാഭ്യാസ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ തയാറാക്കിയ നയത്തില്‍ ഗൗരവത്തിലും സമഗ്രവുമായ സംവാദം ആവശ്യമാണ്.

 വിദ്യാഭ്യാസ മേഖലയിലെ വിവിധ ഫോറങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്ക് തയാറാകണം. ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും വഴിയൊരുക്കണമെന്നും നയം ഏകപക്ഷീയമായി നടപ്പാക്കരുതെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കാമെന്ന് രമേഷ് പൊഖ്‌റിയാല്‍ സമ്മതിച്ചെന്ന് നിതീഷ് നാരായണന്‍ പറഞ്ഞു. ആരെയൊക്കെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച എന്നത് പിന്നീട് തീരുമാനിക്കും. രാജ്യത്തെ യൂണിറ്റുതലത്തില്‍ അഭിപ്രായം രൂപീകരിച്ചും കേന്ദ്രകമ്മറ്റി നടന്നതിയ സമഗ്ര ചര്‍ച്ചയ്ക്കും ശേഷമാണ് എസ്എഫ്ഐ 18 നിര്‍ദ്ദേശങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് നിതീഷ് പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top