05 July Tuesday

തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ചെന്നൈ> തമിഴ്‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെ ചെങ്കൽപേട്ട് ജില്ലയിലെ നവലൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ ഒമിക്രോൺ ബിഎ4 വകഭേദമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ ഹൈദരബാദിലാണ് രാജ്യത്തെ ആദ്യ ഒമിക്രോൺ ബിഎ4 വകഭേദം റിപ്പോർട്ട് ചെയ്‌തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top