15 November Friday

രാജിവെച്ച ദക്ഷിണ കന്നഡ കളക്ടര്‍ രാജ്യദ്രോഹിയാണെന്ന് ബി ജെ പി എം എല്‍ എ

അനീഷ്‌ ബാലൻUpdated: Thursday Sep 12, 2019

മംഗളൂരു> കശ്‌മീരിൽ  ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്ന് രാജിവെച്ച ദക്ഷിണകന്നഡ ഡെപ്യൂട്ടികമ്മീഷ്ണര്‍(കളക്ടര്‍) ശശികാന്ത് സെന്തിലിനെതിരെ ബി ജെ പി ജില്ലാപ്രസിഡന്റ് പരസ്യമായി രംഗത്ത്.ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണെന്നും ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്നും പുത്തൂര്‍ എം എല്‍ എയും ദക്ഷിണകന്നഡ ബി ജെ പി ജില്ലാപ്രസിഡന്റുമായ സഞ്ജീവ മറ്റന്തൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നല്ല ഓഫീസര്‍ എന്നായിരുന്നു അയാളെ കരുതിയിരുന്നത് എന്നാല്‍ രാജിവെച്ചതോടെ അയാളുടെ തനിനിറം പുറത്തുവന്നു.കഴിഞ്ഞ അഞ്ചുവര്‍ഷവും 100 ദിവസവും ശശികാന്ത് എവിടെയായിരുന്നു.അപ്പോളൊന്നും രാജ്യത്തിന്റെ ജനാധിപത്യം അപകടകരമാണെന്ന് അയാള്‍ മനസ്സിലാക്കിയില്ലേ.ഇപ്പോള്‍ രാജിവെച്ചതിന്റെ ഉദ്ദേശ്യം മനസ്സിലാക്കണം- സഞ്ജീവ പറഞ്ഞു.

ഒരു ഐ എ എസ് ഓഫീസര്‍ നിഷ്പക്ഷതയുള്ളവനായിരിക്കണം.രാഷ്ട്രീയ നിലപാടുകളുള്ള ഉദ്യോഗസ്ഥന്‍ ജനാധിപത്യവ്യവസ്ഥക്ക് അപകടമാണ്.ശശികാന്ത് സെന്തിലിന് ഏതെങ്കിലും സംഘനടയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സഞ്ജീവ മറ്റന്തൂര്‍ ആവശ്യപ്പെട്ടു.-രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ജനാധിപത്യത്തിന്റെ ഓരോ കാര്യങ്ങളും അട്ടിമറിക്കപ്പെടുമ്പോള്‍ ഈ ഭരണകൂടത്തിന്റെ ഭാഗമായി സേവനം നടത്താന്‍ എന്റെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല -എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശശികാന്ത് സെന്തില്‍ രാജിവെച്ചത്
 


പ്രധാന വാർത്തകൾ
 Top