23 October Wednesday

ചാനല്‍ പരിപാടിയില്‍ സ്ത്രീകള്‍ക്കുനേരെ സംഘപരിവാര്‍ അക്രമികളുടെ കസേരയേറ്‌-Video

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

ചെന്നൈ > ചാനല്‍ പരിപാടിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍. മാതൃഭൂമി ചാനല്‍ 'പടയോട്ടം പാര്‍ലിമെന്റിലേക്ക്' എന്ന ചെന്നൈയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയാണ് സംഘപരിവാര്‍ അലങ്കോലമാക്കിയത്. സ്ത്രീകള്‍ക്ക് നേരെ അക്രമികള്‍ കസേര എടുത്തെറിയുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു.

സംവാദത്തെ കൈയ്യൂക്കു കൊണ്ട് നേരിടാന്‍ തയ്യാറായി വന്ന ഒരു കൂട്ടം ആള്‍ക്കാര്‍ തുടക്കം മുതലേ ചര്‍ച്ചയില്‍ ചൂളം വിളിയും ബഹളമുണ്ടാക്കിയും തടസങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ സംയമനം പാലിച്ചതുകൊണ്ട് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായില്ല. പക്ഷേ കൊലപാതക രാഷ്ട്രീയത്തില്‍ സംഘപരിവാറിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിലവിട്ട് പെരുമാറിയവര്‍ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top