25 October Sunday

എസ‌് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

കോയമ്പത്തൂർ>  കോവിഡ‌് ബാധിച്ച‌് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഗായകൻ എസ‌് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിലെന്ന്‌  ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ടെനെ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.

മെഡിക്കൽ വിദഗ‌്ധരുടെ നിരീക്ഷണത്തിലാണ‌് ഗായകനെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.  എഴുപത്തിനാലുകാരനായ എസ്‌ പിയെ ആഗസ‌്ത‌് അഞ്ചിനാണ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്.

എക‌്മോ ഉപകരണത്തിലൂടെ ശ്വാസം നൽകിയാണ‌് ജീവൻ നിലനിർത്തുന്നത‌്. കഴിഞ്ഞ 24 മണിക്കൂറിനുള്ളി‌ലാണ് ആരോഗ്യനില വഷളായത‌്.

നടൻ കമലഹാസൻ കഴിഞ്ഞദിവസം എസ്‌ പിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. സെപ്‌തംബർ 7ന്‌ കോവിഡ്‌ നെഗറ്റീവ്‌ ആയതുമാണ്‌.എന്നാൽ  മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങൾ നില വഷളാക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top