13 May Thursday

ഹരിദ്വാറിൽ 
പൊലീസ്‌ പണി 
ആർഎസ്‌എസിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ന്യൂഡൽഹി
ഹരിദ്വാർ കുംഭമേളയിൽ ക്രമസമാധാന ചുമതല ആർഎസ്‌എസിന്‌ കൈമാറി ഉത്തരാഖണ്ഡ്‌ പൊലീസ്‌. ആൾക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങിയ ചുമതല നിര്‍വഹിക്കാന്‍ ‘സ്‌പെഷ്യൽ പൊലീസ്‌ ഓഫീസർ’ (എസ്‌പിഒ) എന്ന തസ്തികയോടെ
1500 ലേറെ ആർഎസ്‌എസുകാരാണ്‌ നഗരത്തിൽ റോന്തുചുറ്റുന്നത്‌. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകി.

ആർഎസ്‌എസ്‌ വേഷമായ വെള്ള ഷർട്ടും ബ്രൗൺ പാന്റുമണിഞ്ഞാണ്‌ ‘എസ്‌പിഒ’ പ്രവർത്തനം. കുംഭമേളയിൽ ആർഎസ്‌എസുകാർക്ക്‌ എസ്‌പിഒ സ്ഥാനം നൽകുന്നത്‌ ഇതാദ്യമായാണെന്ന്‌ ഹരിദ്വാർ ഡെപ്യൂട്ടി എസ്‌പി ബീരേന്ദ്ര പ്രസാദ്‌ പറഞ്ഞു.

എന്നാല്‍, ഐജി സഞ്‌ജയ്‌ ഗുഞ്ച്യാളാണ്‌ എസ്‌പിഒ മാരായി പ്രവർത്തിക്കാൻ വളന്റിയർമാരെ തേടി സമീപിച്ചതെന്ന്‌ ആർഎസ്‌എസ്‌ അവകാശപ്പെട്ടു. ആറുപേർ വീതമുള്ള സംഘമായാണ് പ്രവർത്തനം. ഏപ്രിൽ 30 വരെ ആർഎസ്‌എസുകാർ എസ്‌പിഒമാരായി നഗരത്തിൽ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top