13 August Thursday

രണ്ട് പഴത്തിന് വില 442 രൂപ; പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2019

ന്യൂഡല്‍ഹി> രണ്ട് വാഴപ്പഴത്തിന് 442 രൂപ വാങ്ങിയ ഹോട്ടലിന് 25,000 രൂപ പിഴ. നടന്‍ രാഹുല്‍ ബോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്. പഴങ്ങള്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടും അതിന് നികുതി ഈടാക്കിയതിനാണ് പിഴ.

ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുലിന് ദുരനുഭവം ഉണ്ടായത്‌.

അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാര്‍ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും ചിലര്‍ രാഹുലിന്റെ ട്വീറ്റിന് കമന്റായി പറഞ്ഞു

എന്നാല്‍ മറ്റുചിലരാകട്ടെ ഇത് കൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടിച്ചേര്‍ത്താണ്‌ 442 വിലയിട്ടത്‌




 
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top