24 January Friday

'തനിക്കേറ്റ മുറിവിനുള്ള മരുന്ന്‌'; പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ നിര്‍ഭയയുടെ അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ന്യൂഡല്‍ഹി> തനിക്കേറ്റ മുറിവിനുള്ള മരുന്നാണ് ബലാല്‍സംഗ കേസ് പ്രതികളുടെ മരണമെന്ന് ഡല്‍ഹി കൂട്ടബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ.  ഹൈദരാബാദില്‍ ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത്‌ കൊന്ന പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

'അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പോലീസിന് ഞാന്‍ നന്ദി പറയുന്നു. 7 വര്‍ഷമായി ഞാന്‍ ആക്രോശിക്കുകയാണ്, നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്ന്'; നിര്‍ഭയയുടെ അമ്മ പറഞ്ഞു. 'ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13-ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2012-ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണീ വാര്‍ത്ത'; ആഷാ ദേവി പ്രതികരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആക്രമിച്ചപ്പോര്‍ സ്വയരക്ഷക്കായി  വെടിവെച്ചുവെന്നാണ്  പൊലീസ് പറയുന്നത്.നവംബര്‍ 7ന് പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത് .

 തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും, സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. ഇവരെ വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു.ചിന്താകുന്ത ചെന്ന കേശവലു, ജോല്ലു ശിവ, ജോല്ലു നവീന്‍, മുഹമ്മദ് ആരിഫ് എന്നിവരാണ് പിടിയിലായിരുന്നത്.
 


 


പ്രധാന വാർത്തകൾ
 Top