31 March Tuesday

ബീഹാറില്‍ സിപിഐ എം ജില്ലാ കമ്മറ്റിയംഗം രാജീവ് ചൗധരിയെ അക്രമികള്‍ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

പാറ്റ്‌ന> ബീഹാറിലെ ബെഗുസറായിയില്‍  സിപിഐ എം നേതാവ് രാജീവ് ചൗധരിയെ അക്രമികള്‍ കൊലപ്പെടുത്തി. ജാതീയ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ നിരന്തരം സമരങ്ങള്‍ സംഘടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു കര്‍ഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്‌സാക്ഷി കൂടിയായ വ്യക്തിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയത്.

 കേസില്‍ സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങള്‍ക്കെതിരായ സമരങ്ങള്‍ അവസാനിപ്പിക്കാനും വേണ്ടിയാണ് ചൗധരിയെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. 'സവര്‍ണജാതി'യില്‍ പെട്ട ആളായിട്ടും രാജീവ് ചൗധരി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സവര്‍ണവിഭാഗത്തിലുള്ളവരെ അലോസരപ്പെടുത്തിയിരുന്നു

ഫെബ്രുവരി 18നാണ് ക്രിമിനലുകള്‍ ചൗധരിയെ കൊലപ്പെടുത്തിയത്. കൊലപാതകികളെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

പാര്‍ടി സംസ്ഥാന സെക്രട്ടറി ആവധേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി രാജീവ് ചൗധരിക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

 


പ്രധാന വാർത്തകൾ
 Top