19 January Sunday

‘റേപ് ഇൻ ഇന്ത്യ’ പരാമർശം: മാപ്പുപറയില്ലെന്ന്‌ രാഹുൽ

സ്വന്തം ലേഖകൻUpdated: Friday Dec 13, 2019

ന്യൂഡൽഹി >  ‘റേപ്പ്‌ ഇൻ ഇന്ത്യ’ പരാമർശത്തിൽ മാപ്പുപറയുന്ന പ്രശ്‌നമില്ലെന്ന്‌ കോൺഗ്രസ്‌ എംപി രാഹുൽ ഗാന്ധി. പൗരത്വ ബില്ലാണ്‌ ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും അതിൽനിന്ന്‌ ശ്രദ്ധതിരിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യമെന്നും രാഹുൽ മാധ്യമങ്ങളോട്‌ പറഞ്ഞു.
മെയ്‌ക്ക്‌ ഇൻ ഇന്ത്യയെ കുറിച്ചാണ്‌ പ്രധാനമന്ത്രി പറയുന്നത്‌.

 എന്നാൽ, പത്രം തുറക്കുമ്പോൾ കാണുന്നതെല്ലാം ‘റേപ്‌ ഇൻ ഇന്ത്യ’യാണ്‌. ബിജെപി ഭരണ സംസ്ഥാനങ്ങളിൽനിന്നുള്ള ബലാൽസംഗങ്ങളുടെ വാർത്തകളാണ്‌ ഓരോ ദിവസവും പുറത്തുവരുന്നതെന്നും രാഹുൽ പറഞ്ഞു.

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ്‌ യോഗത്തിലാണ്‌ മെയ്‌ക്ക്‌ ഇൻ ഇന്ത്യ അല്ല റേപ് ഇൻ ഇന്ത്യയാണെന്ന പരാമർശനം രാഹുൽ നടത്തിയത്‌. വെള്ളിയാഴ്‌ച പാർലമെന്റിന്റെ ഇരുസഭയിലും ഈ വിഷയം ബിജെപി ഉയർത്തി.


പ്രധാന വാർത്തകൾ
 Top