22 May Wednesday

റഫേല്‍ കേസില്‍ കേന്ദ്രത്തിന്‌ തിരിച്ചടി; സാവകാശം നല്‍കാതെ സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019

ന്യൂഡൽഹി > റഫേല്‍ ഇടപാട്‌ കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സാവകാശം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളി. ശനിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നാലാഴ്ച സമയമാണ് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 
ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണു കോടതിയെ സമീപിച്ചത്. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം തളളിയതിനുശേഷം ആദ്യമായാണ് കേസ് പരിഗണിച്ചത്. എന്നാല്‍, സാവകാശം വേണമെന്ന കാര്യം തിങ്കളാഴ്ച തുറന്ന കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു.

 


പ്രധാന വാർത്തകൾ
 Top