16 April Friday

പുതുച്ചേരിയിൽ കോൺഗ്രസ്‌ സർക്കാർ വീണു; വിശ്വാസ വോട്ടെടുപ്പില്‍ പരാജയം

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

ചെന്നൈ > വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരി സര്‍ക്കാര്‍ പരാജയപ്പെട്ടു. കുറച്ചുസമയത്തിനകം മുഖ്യമന്ത്രി നാരായണസാമി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കാണും. രാജി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൂടിക്കാഴ്‌ച.
വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ട‌മാവുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ ഇന്നലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങിയത്.

കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്‌മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡിഎംകെയില്‍ നിന്നുള്ള എംഎല്‍എ വെങ്കിടേഷനുമാണ് രാജി വെച്ചത്. മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top