24 January Friday

ഇന്ത്യ‐ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

മുംബൈ>  ഇന്ത്യ‐ഓസ്‌ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം.

എന്‍പിആര്‍ വേണ്ട, എന്‍ആര്‍സി വേണ്ട, സിഎഎ വേണ്ട എന്നിങ്ങനെ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് അണിഞ്ഞ്‌  ഒരു സംഘം വിദ്യാര്‍ഥികളാണ് പ്രതിഷേധമുയര്‍ത്തിയത്. സമാധാനപൂര്‍വം പ്രതിഷേധം അറിയിക്കുകയാണെന്നും അതിനപ്പുറത്തേക്ക് ഒന്നും ചെയ്യില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ കറുപ്പ് നിറമുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. അതേസമയം, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ വെള്ള ടീ ഷര്‍ട്ടാണ് അണിഞ്ഞത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top