23 November Saturday

"ബിഗ്‌ ബോസി'നെതിരെ കർണിസേന പ്രതിഷേധം; സല്‍മാന്‍ ഖാന്‍റെ വീടിന് സുരക്ഷ ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

മുംബൈ > ബിഗ് ബോസ് സീസണ്‍ 13 നിരോധിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ബിഗ് ബോസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കര്‍ണി സേന അംഗങ്ങളടക്കമുള്ളവര്‍ വെള്ളിയാഴ്ച സല്‍മാന്‍ ഖാന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ബിഗ് ബോസിലെ അംഗങ്ങള്‍ ഒരു കിടക്കയില്‍ കിടക്കുന്ന ബെഡ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന സെഷന്‍ കൊണ്ടുവന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെ കര്‍ണിസേന അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ അഭിനേതാക്കളുടെ വീടിനുമുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ബിഗ് ബോസിനെതിരെ ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും  കത്തില്‍ ആരോപിക്കുന്ന എംഎല്‍എ ഷോ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.


പ്രധാന വാർത്തകൾ
 Top