26 August Monday

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ പ്രിയങ്ക ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ന്യൂഡൽഹി > 2019 ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാർടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രിയങ്ക വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കാര്യം അറിയിച്ചത്‌. നേരത്തെ അമേത്തിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ പ്രിയങ്ക മത്സരിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്‌ പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റിൽ 41 സീറ്റുകൾ ഉൾപ്പെടുന്ന മേഖലയാണിത്‌.


പ്രധാന വാർത്തകൾ
 Top