22 September Sunday

വോട്ടെണ്ണലിന്‌ മുന്നേ ബിജെപിയുടെ വിജയം ഉറപ്പിച്ചിരുന്നു: മോഡി

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

വാരണാസി> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം ഉറപ്പായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വോട്ടെണ്ണലിന് മുന്‍പ് തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നും സ്വന്തം മണ്‌ഡലമായ വാരണാസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ മോഡി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായിരുന്നു. പ്രതിപക്ഷം മോശം പ്രചരണങ്ങള്‍ നടത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വാരാണസിയിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു. രാജ്യംതെന്നെപ്രധാനമന്ത്രി ആക്കിയെങ്കിലും താന്നിപ്പോഴും എളിയ പാർടി പ്രവർത്തകൻ ആണ്‌.

ബിജെപിയുടെ വിജയത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ്. എല്ലാ മേഖലയിലെ ആളുകള്‍ക്ക് വേണ്ടിയും ബിജെപി പ്രവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ്. മോഡിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും നരേന്ദ്ര മോഡി  പറഞ്ഞു.

രാവിലെ പത്തിന്‌ വാരാണസി വിമാനത്താവളത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു നരേന്ദ്ര മോഡിക്ക് വരവേല്‍പ്പ്. തുടര്‍ന്ന് ദര്‍ശനത്തിനായി റോഡ് മാര്‍ഗം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top