19 September Saturday

കേന്ദ്രത്തിൽ ചോദ്യങ്ങൾക്ക് റേഷൻ ; വാർത്താസമ്മേളനങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള അവസരം പരിമിതം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


ന്യൂഡൽഹി
കേന്ദ്രസർക്കാരിനുവേണ്ടി പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന വാർത്താസമ്മേളനങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള അവസരം പരിമിതം. ആരൊക്കെ ചോദിക്കണമെന്ന് സംഘാടകർ തീരുമാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന മാധ്യമപ്രവർത്തകർക്കുമാത്രം‌ മൈക്ക്‌ ലഭിക്കും. ഒരാൾക്ക്‌ ഒരുചോദ്യംമാത്രം. ഒരു മാധ്യമസ്ഥാപനത്തിനും ഒന്നിൽ കൂടുതൽ ചോദ്യത്തിന് അവസരമില്ല. വിദേശമന്ത്രാലയം നേരിട്ട്‌ നടത്തുന്ന വാർത്താസമ്മേളനങ്ങളിലും ഇതാണവസ്ഥ.
പുതിയ വിദ്യാഭ്യാസനയം വിശദീകരിച്ച്‌ കേന്ദ്രമന്ത്രിമാരായ പ്രകാശ്‌ ജാവദേക്കറും രമേശ്‌ പൊഖ്‌റിയാലും നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ അവസരം ലഭിച്ചില്ല. 

പ്രധാനമന്ത്രിയായശേഷം നരേന്ദ്ര മോഡി ഒറ്റ വാർത്താസമ്മേളനംപോലും നടത്തിയിട്ടില്ല. ചില അഭിമുഖങ്ങൾ നൽകി. മുഖ്യമന്ത്രിമാരിൽ ബഹുഭൂരിപക്ഷവും പതിവായി വാർത്താസമ്മേളനം നടത്താറില്ല. മുഖ്യമന്ത്രിമാർ മാധ്യമങ്ങളോട്‌ നേരിട്ട്‌ പ്രതികരിക്കുന്നതും‌ അപൂർവം‌. സർക്കാർ തീരുമാനം ട്വീറ്റ്‌ വഴിയാണ്‌ പുറത്തുവിടുന്നത്‌. കോവിഡ്‌കാലത്ത്‌ മാധ്യമങ്ങളെ നേരിട്ട്‌ അഭിമുഖീകരിച്ച ഭരണനേതൃത്വങ്ങൾ ചുരുക്കംമാത്രം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top