16 February Saturday

'ഗോ ബാക്ക് മോഡി'; ആന്ധ്രയിൽ പ്രധാനമന്ത്രിക്കെതിരെ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ഗുണ്ടൂർ > പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആന്ധ്രയിൽ സിപിഐ എം നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. 'ഗോ ബാക്ക് മോഡി' എന്നെഴുതിയ പോസ്റ്ററുകളുമായാണ‌് മോഡിയെ ആന്ധ്രയിലെ ജനങ്ങൾ സ്വീകരിച്ചത്.

മോഡിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റൻ ബോർഡുകളും ‘മേലാൽ വരരുത്’ എന്നെഴുതിയ പോസ്റ്ററുകളും  മോഡി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു.

സിപിഐ  എം, സിപിഐ പ്രവർത്തകരും വിജയവാഡയിൽ മോഡിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു.  നേരത്തെ തമിഴ്‌നാട്ടിലും മോഡിക്കെതിരെ ഗോബാക്ക് പ്രതിഷേധം ഉയർന്നിരുന്നു.


പ്രധാന വാർത്തകൾ
 Top