20 February Wednesday

താക്കീതായി പ്ലാസി ചലോ മാർച്ച്‌ : കർഷകരുടെ അവകാശ പോരാട്ടറാലിയിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

കൊൽക്കത്ത> അവകാശപോരാട്ടത്തിൽ അണിചേർന്ന  ആയിരക്കണക്കിന്‌ കർഷകരും കർഷകതൊളിലാളികളും ഉയർത്തിയ മുദ്രാവാക്യങ്ങൾ   പശ്‌ചിമ ബംഗാളിലെ പ്ലാസിയെ പ്രകമ്പനം കൊള്ളിച്ചു. ചൂഷണത്തിനെതിരേയും മാന്യമായ കൂലിക്കും തൊഴിലാളികളുടെ അവകാശങ്ങൾക്കും  വേണ്ടി അഖിലേന്ത്യാ കിസാൻ സഭയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയനും സംയുക്‌തമായണ്‌ റാലി സംഘടിപ്പിച്ചത്‌.

8000 ഏക്കർ കൃഷിഭൂമി കൈവശം വെച്ചിട്ടുള്ള ഭൂമാഫിയ  ഖൈത്താൻ ഷുഗർ മില്ലിനെതിരെ വൻപ്രതിഷേധം റാലിയിലുയർന്നു . ഭൂമാഫിയുടെ  ചൂഷണം അവസാനിപ്പിക്കണമെന്നും  1700 എക്കർ ഭൂമിയിൽ കരിമ്പ്‌കൃഷി തുടരണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു.  ബാക്കിവരുന്ന  കൃഷിഭൂമി കർഷകർക്കും ഭൂരഹിത ഗ്രമീണർക്കും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഖൈത്താൻ ഷുഗർ മിൽ തൊഴിലാളികൾ ഒന്നടക്കം റാലിയിൽ പങ്കെടുത്തു.


അഖിലേന്ത്യാ കിസാൻ സഭാ ജോയിൻറ്‌ സെക്രട്ടറി ഡോ. വിജു കൃഷ്‌ണൻ, കിസാൻസഭാ പശ്‌ചിമ ബംഗാൾ സ്‌റ്റേറ്റ്‌ സെക്രട്ടറി അമൽ ഹർദാർ, പ്രസിഡന്റ്‌ നൃപൻ ചൗധരി, കർഷക നേതാവ്‌ മദൻ ഘോഷ്‌, കർഷകത്തൊഴിലാളി യുണിയൻ നേതാക്കളായ തുഷാർ ഘോഷ്‌, അമിയാ പത്രാ എന്നിവർ മാർച്ചിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top