21 November Thursday

ചീഫ്‌ സെക്രട്ടറിയുടെ ലേഖനത്തിലെ പരാമർശങ്ങൾ വ്യക്തിപരം; മഞ്ചിക്കണ്ടി സംഭവത്തിലെ നടപടികളെ ഒരുതരത്തിലും ബാധിക്കില്ല ‐ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

തിരുവനന്തപുരം > സംസ്ഥാനത്തെ ചീഫ്‌ സെക്രട്ടറിയുടേതായി "ടൈംസ്‌ ഓഫ്‌ ഇന്ത്യ' ദിനപ്പത്രത്തിൽ വന്ന ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ പരാമർശങ്ങൾ മാത്രമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ലേഖനത്തിലെ പരാമർശങ്ങൾ ഒരുതരത്തിലും മഞ്ചിക്കണ്ടി സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ലേഖനം എഴുതാൻ സർക്കാരിന്റെ മുൻകൂർ അനുമതി ചീഫ്‌ സെക്രട്ടറി എടുത്തിട്ടില്ല. ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപ്പത്രത്തിൽ അദ്ദേഹം എഴുതിയ ലേഖനം വായിച്ചു. മാവോയിസ്‌റ്റ്‌ ഭീകരതയാണ്‌ വിഷയം. അതിലെ പരാമർശങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്‌. മഞ്ചിക്കണ്ടി സംഭവത്തിൽ നിയമപരമായി ചെയ്യേണ്ട എല്ലാ നിയമനടപടികളും സർക്കാർ ചെയ്‌തിട്ടുണ്ട്‌. ലേഖനത്തിലെ പരാമർശങ്ങൾ ഒരുതരത്തിലും നടപടികളെ ബാധിക്കില്ല ‐ മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top