01 August Sunday

എണ്ണക്കമ്പനികൾ 
വിദേശ നിയന്ത്രണത്തിലേക്ക്‌ ; പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ കേന്ദ്രനീക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021


ന്യൂഡൽഹി
പെട്രോളിയം, പ്രകൃതി വാതക  പൊതുമേഖലാ കമ്പനികളിൽ പ്രത്യേക അനുമതിയില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‌ അനുമതി നൽകുന്നു. ഇതിനായി  വാണിജ്യമന്ത്രാലയം മന്ത്രിസഭാ കുറിപ്പ്‌ തയ്യാറാക്കി. ഇതിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ വൻകിട എണ്ണ ശുദ്ധീകരണശാലകളും ഒഎൻജിസി ഉൾപ്പെടെയുള്ള  പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളും വിദേശ കുത്തകകളുടെ കൈകളിലെത്തും.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിനും കമ്പനി വിദേശസ്ഥാപനത്തിന്റെ  നിയന്ത്രണത്തിലാകുന്നതിനും പുതിയ നയം വഴിയൊരുക്കും. ബിപിസിഎല്ലിൽ കേന്ദ്രസർക്കാരിനുള്ള 52.98 ശതമാനം ഓഹരിയും വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതു വാങ്ങാൻ ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത അടക്കം മൂന്ന്‌ കമ്പനി താൽപര്യപത്രം നൽകിയിട്ടുണ്ട്‌. നിലവിൽ പൊതുമേഖല എണ്ണക്കമ്പനികളിൽ 49 ശതമാനംവരെ ഓഹരികളിൽ മാത്രമാണ്‌ പ്രത്യേക അനുമതിയില്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം  അനുവദിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top