29 May Friday

പെഹ്‌ലൂഖാന്റെ മൃതദേഹത്തിനും നീതി ലഭിച്ചില്ല: കോടതി

സ്വന്തം ലേഖകൻUpdated: Sunday Mar 15, 2020

ന്യൂഡൽഹി
രാജസ്ഥാനിൽ  ഗോരക്ഷകർ  തല്ലിക്കൊന്ന ക്ഷീരകർഷകൻ പെഹ്‌ലൂഖാന്റെ മരണം ഹൃദ്‌രോഗം മൂലമാണെന്ന്‌ സർട്ടിഫിക്കറ്റ്‌ നൽകിയ സ്വകാര്യആശുപത്രി ഡോക്ടർമാർക്ക്‌ വിചാരണക്കോടതിയുടെ രൂക്ഷവിമർശം. ശാസ്‌ത്രീയപരിശോധന നടത്താതെയാണ്‌ ഡോക്ടർമാർ സർട്ടിഫിക്കറ്റ്‌ നൽകിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും  കോടതി പറഞ്ഞു. കോടതി കുറ്റപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്നു. സ്വകാര്യ ആശുപത്രി ബിജെപി എംപി  ഡോ. മഹേഷ്‌ ശർമയുടെ ഉടമസ്ഥതയിലുള്ളതാണ്‌.

പ്രായപൂർത്തിയാകാത്ത രണ്ട്‌ പ്രതികളെ മൂന്ന്‌ വർഷം പ്രത്യേക ബാലഭവനിൽ പാർപ്പിക്കാൻ പ്രിൻസിപ്പൽ മജിസ്‌ട്രേട്ട്‌ സരിത ധക്കദ്‌ ഉത്തരവിട്ടു. ഡോക്ടർമാരായ അഖിൽ സക്‌സേന, ബി ഡി ശർമ, ആർ സി യാദവ്‌, ജിതേന്ദ്ര ബുദോലിയ എന്നിവർ ഐകകണ്ഠ്യേന പെഹ്‌ലൂഖാന്റെ മരണകാരണം ഹൃദ്‌രോഗമാണെന്ന്‌ വിധിയെഴുതി. അവർ പെഹ്‌ലൂഖാന്റെ മൃതദേഹത്തെ പാവ കണക്കെയാണ്‌ കൈകാര്യംചെയ്‌തത്‌. പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ ഡോക്ടർമാരുടെ വാദം പൂർണമായും തള്ളി. ശരീരമെമ്പാടും മുറിവുകളും ക്ഷതങ്ങളുമുണ്ടായിരുന്നു. പരിശോധന നടത്താതെയാണ്‌ മരണകാരണം സ്ഥിരീകരിച്ചത്‌.  സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ റിപ്പോർട്ട്‌ തികച്ചും സംശയകരമാണെന്നും കോടതി പറഞ്ഞു.

 രാജസ്ഥാനിലെ ആൽവറിൽ 2017 ഏപ്രിലിലാണ്‌ പെഹ്‌ലൂഖാൻ കൊല്ലപ്പെട്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top