20 March Wednesday

പൻസാരെ വധം അന്വേഷിക്കുന്നതിൽ മഹാരാഷ‌്ട്ര സർക്കാർ പരിഹാസപാത്രമായി: ബോംബെ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

മുംബൈ> പൻസാരെ വധം അന്വേഷിക്കുന്നതിൽ മഹാരാഷ‌്ട്ര സർക്കാർ പരിഹാസപാത്രമായെന്ന‌് ബോംബെ ഹൈക്കോടതി. കേസിൽ ഇതുവരെ വിശദീകരണമോ കുറിപ്പോ സർക്കാർ നൽകിയിട്ടില്ല. കുറ്റകൃത്യങ്ങൾ കോടതി ഇടപ്പെട്ടതിന‌് ശേഷം മാത്രമേ അന്വേഷിക്കു എന്നാണെങ്കിൽ എന്ത‌് സന്ദേശമാണ‌് നിങ്ങൾ സമൂഹത്തിന‌് നൽകുന്നതെന്നും ജസ്റ്റിസുമാരായ എസ‌് സി ധർമാധികാരിയും ബി പി കോലാബാവല്ലയും അടങ്ങിയ ബെഞ്ച‌് ചോദിച്ചു. പൻസാരെ വധം അന്വേഷിക്കുന്നതിനായുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട‌് പരിശോധിക്കവേയാണ‌് കോടതിയുടെ രൂക്ഷ വിമർശനം.

കേസിൽ പിടികിട്ടാപ്പുള്ളിയായ ഒരാളുടെ വസ‌്തു കേന്ദ്രീകരിച്ച‌് അന്വേഷണം പുരോഗമിക്കുന്നുണ്ട‌് എന്നാണ‌് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നത‌്. എന്നാൽ, കുറ്റകൃത്യം നടന്ന‌് നാല‌് വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാത്തത‌് എന്തുകൊണ്ടാണ‌്. അയാൾക്ക‌് അവിടെ വസ‌്തുവുണ്ടെന്ന‌് കരുതി പ്രദേശത്ത‌് ചുറ്റിപ്പറ്റി നിൽകുകയാണെന്ന നിഗമനം എങ്ങനെ ശരിയാവും ? ബെഞ്ച‌് ചോദിച്ചു.


പ്രധാന വാർത്തകൾ
 Top