21 February Thursday

ബന്‍സാലിയുടെ തലകൊയ്യുന്നവര്‍ക്ക് അഞ്ചുകോടി

വെബ് ഡെസ്‌ക്‌Updated: Friday Nov 17, 2017

ന്യൂയോര്‍ക്ക് > പത്മാവതി ചിത്രം സംവിധാനം ചെയ്ത സഞ്ജയ് ലീല ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് രജപുത് വിഭാഗക്കാര്‍ പ്രഖ്യാപിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിടുമെന്നും അവര്‍ ഭീഷണി മുഴക്കി.

നായികയായ ദീപിക പദുകോണിന്റെ മൂക്ക് മുറിക്കുമെന്ന് ഹിന്ദുത്വ സംഘടനയായ രജ്പുത് കര്‍നിസേനയുടെ ഭീഷണിക്ക് പിന്നാലെയാണ് സംവിധായകനെതിരെ ഭീഷണി ഉയര്‍ന്നത്. ഇന്ത്യയുടെ സംസ്കാരം കാത്തുസൂക്ഷിക്കാന്‍ ലക്ഷ്മണന്‍ ശൂര്‍പണകയോട് ചെയ്തത് തങ്ങള്‍ ദീപികയോട് ചെയ്യുമെന്ന് ജ്പുത് കര്‍നിസേന തലവന്‍ മഹിപാല്‍ സിങ് മക്രാന ഭീഷണിമുഴക്കി.

സിനിമയില്‍ ചിത്രീകരിച്ച സ്ത്രീകഥാപാത്രങ്ങളുടെ യഥാര്‍ഥ ചിത്രം നിലനിര്‍ത്താന്‍ വേണ്ടി എന്തുംചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഒരിക്കലും സ്ത്രീകള്‍ക്കെതിരെ കൈ ഉയര്‍ത്തുന്നവരല്ല. എന്നാല്‍ ദീപികക്കെതിരെ അതു  ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൂര്‍വികര്‍ രക്തംകൊണ്ട് എഴുതിയ ചരിത്രം കറുപ്പിക്കാന്‍ അനുവദിക്കില്ലെന്നും മഹിപാല്‍ പറഞ്ഞു.  അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമയില്‍ റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സര്‍വ ബ്രാഹ്മിന്‍ മഹാസഭ രക്തംകൊണ്ട് ഒപ്പിട്ട് പരാതി നല്‍കി. 

പ്രധാന വാർത്തകൾ
 Top