12 December Thursday

ബാബ്‌റി മസ്‌ജിദ്‌ നിയമവിരുദ്ധമെങ്കിൽ അദ്വാനിക്കെതിരെ കേസെന്തിന്: ഒവൈസി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ഹൈദരാബാദ്‌ >  അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ നിയമവിരുദ്ധമാണെങ്കിൽ അത്‌ പൊളിച്ചതിന്‌ മുതിർന്ന ബിജെപി നേതാവ്‌ എൽ കെ അദ്വാനിക്കെതിരായ കേസ്‌ എന്തിനാണെന്ന്‌ ഓൾ ഇന്ത്യ മജ്‌ലിസ്‌ ഇത്തിഹാദുൽ മുസ്ലീമീൻ(എഐഎംഐഎം) പ്രസിഡന്റ്‌ അസദുദ്ദീൻ ഒവൈസി. മസ്‌ജിദ്‌ നിയമപരമെങ്കില്‍ അതിന്റെ ഭൂമി എന്തിന് പൊളിച്ചവര്‍ക്ക് കൈമാറി. നിയമവിരുദ്ധമെങ്കില്‍  അദ്വാനിക്കെതിരായ കേസ്‌ പിൻവലിക്കണം.ഒവൈസി പറഞ്ഞു.“വിധിയിൽ ഞങ്ങൾ തൃപ്‌തരല്ല. എന്റെ പോരാട്ടം  മസ്‌ജിദിനുവേണ്ടിയാണ്‌; അല്ലാതെ ഭൂമിക്കുവേണ്ടിയല്ല’ ഒവൈസി പറഞ്ഞു.

“രാമജന്മഭൂമിക്കുവേണ്ടിയും രാമക്ഷത്രത്തിനുവേണ്ടിയും 1980കളില്‍ രം​ഗത്തിറങ്ങിയ അദ്വാനി സുപ്രീംകോടതി വിധി സ്വാഗതംചെയ്യുന്നു. കോടതിവിധിയോടെ താന്‍ “നീതീകരിക്കപ്പെട്ടെ’ന്നാണ് അദ്വാനിയുടെ പ്രതികരണം.  1992ൽ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചതിനും തുടർന്ന് 2000ലേറെപേർ മരിക്കാനിടയായ കലാപത്തിനും അദ്വാനിക്കെതിരെ കേസുണ്ട്‌.’ - ഒവൈസി ചൂണ്ടിക്കാട്ടി.

ട്വിറ്ററിലൂടെയും ഒവൈസി ശക്തമായി പ്രതികരിച്ചു. “ഇന്ന്‌ മുസ്ലിങ്ങൾ എന്താണ്‌ കാണുന്നത്‌. അവിടെ ഒരു പള്ളിയുണ്ടായിരുന്നു. അവിടെ ആ ഭൂമി രാംലല്ലയുടെതാണെന്ന്‌ പറഞ്ഞ്‌ മറ്റൊരു കെട്ടിടം ഉയർത്താൻ കോടതി അനുവാദംകൊടുത്തിരിക്കുന്നു.  ഭിക്ഷക്കാരായിട്ടല്ല കാണേണ്ടത്‌. ഞങ്ങളും ഇന്ത്യയിലെ അന്തസ്സുള്ള പൗരന്മാരാണ്‌. നിയമപരമായ അവകാശത്തിനുവേണ്ടിയാണ്‌ ഞങ്ങളുടെ പോരാട്ടം’ ട്വീറ്റിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top