17 September Tuesday

ചെറുപ്പക്കാർ കാറുകൾ വാങ്ങുന്നില്ലെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019


ന്യൂഡൽഹി
പുതുതലമുറ കാറുകൾ വാങ്ങുന്നതിനേക്കാൾ ജനങ്ങൾ ഊബർ, ഓല ടാക്‌സി സേവനങ്ങളെയും മെട്രോ റെയിൽ സംവിധാനത്തെയുമാണ്‌ ആശ്രയിക്കുന്നതെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത്‌ വാഹനവിപണി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ്‌ ധനമന്ത്രിയുടെ പ്രതികരണം. ഓട്ടോ മൊബൈൽ മേഖലയിലെ പ്രതിസന്ധിക്ക്‌ നിരവധി കാരണങ്ങളുണ്ടെന്നും ഭാരത്‌ സ്‌റ്റേജ്‌–-6  (ബിഎസ്‌–-6) നിലവാരത്തിലേക്ക്‌ വാഹനങ്ങളെ മാറ്റുന്നതിനുള്ള നീക്കം മേഖലയെ ബാധിച്ചിട്ടുണ്ടെന്നും- ധനമന്ത്രി ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിസ്ഥിതി മലിനീകരണം തടയുന്നതിനായി 2020 മുതൽ ഇറങ്ങുന്ന വാഹനങ്ങൾക്ക്‌ നിയന്ത്രണം കൊണ്ടുവരുന്നതാണ്‌  ഭാരത്‌ സ്‌റ്റേജ്‌–-6. വാഹനവിപണി ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അതിനെ ലഘൂകരിക്കുന്ന രീതിയിലുള്ള പ്രതികരണമാണ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ബസുകളുടെയും ട്രക്കുകളുടെയും മറ്റും വിൽപ്പനയിലുണ്ടായ വൻ ഇടിവിന്‌ കാരണമായത്‌ പുതുതലമുറയുടെ ചിന്താഗതിയാണെന്ന്‌ ധനമന്ത്രി വിശദീകരിക്കുമോയെന്ന്‌ കോൺഗ്രസ്‌ പരിഹസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top