22 October Tuesday

‘യുവാക്കൾ ശ്വസിക്കുന്നതിനാൽ ഓക്‌സിജൻ പ്രതിസന്ധി’: നിർമലയെ ട്രോളി സാമൂഹ്യ മാധ്യമങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Sep 13, 2019

ന്യൂഡൽഹി
യുവജനങ്ങൾ മൊബൈൽഫോണിലെ ഫിൽട്ടറുകളും ആപ്പുകളും ഉപയോഗിക്കുന്നതിനാൽ സൗന്ദര്യവർധക വസ്‌തുക്കളുടെ വിൽപ്പന ഇടിഞ്ഞു, ജപ്പാൻ നിർമിത ഫോണുകൾ ഉപയോഗിക്കുന്നതിനാൽ ഒഎൻജിസിക്ക്‌ നഷ്ടം, യുവജനങ്ങൾ രാവിലെ കൂടുതൽ ഓക്‌സിജൻ ശ്വസിക്കുന്നതിനാൽ ഓക്‌സിജൻ പ്രതിസന്ധി–- കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ ഇങ്ങനെ ട്രോളുകൾ നിറയുകയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങൾ യാത്രകൾക്കായി ഊബറിനെയും ഒലയെയും ആശ്രയിക്കുന്നതാണ്‌ വാഹനവിപണിയിലെ പ്രതിസന്ധിക്ക്‌ കാരണമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ്‌  സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസം.  BoycottMillenials  (യുവാക്കളെ ബഹിഷ്‌കരിക്കൂ) എന്ന ട്രോൾ ഹാഷ്‌ടാഗും ട്വിറ്ററിൽ തുടങ്ങി.  “മില്ലേനിയൽസ്‌‘ എന്ന വാക്കാണ്‌ മന്ത്രി ഉപയോഗിച്ചത്‌.
1981നുശേഷം  ജനിച്ചവരെയാണ്‌ ഇങ്ങനെ വിഷേശിപ്പിക്കുന്നത്‌.ആയിരക്കണക്കിനു ട്രോൾ സന്ദേശങ്ങളാണ്‌ മന്ത്രിയുടെ പ്രസ്‌താവനയുടെ ലിങ്ക്‌ ഷെയർ ചെയ്‌തുവരുന്നത്‌. 

രാജ്യത്തെ നഗരങ്ങളിൽ മൂന്ന്‌ ശതമാനത്തിൽമാത്രം ഊബറും ഒലയും ലഭ്യമാകുന്ന സാഹചര്യത്തിൽ വാഹനവിപണിക്ക്‌ ഇവ എങ്ങനെയാണ്‌ തടസ്സം സൃഷ്ടിക്കുകയെന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top