26 June Wednesday

ലിനിയുടെ ത്യാഗത്തിന്‌ ആദരവുമായി നഴ്‌സുമാർ ഒത്തുചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

കോഴിക്കോട‌് > നേഴ‌്സിങ് സേവന ചരിത്രത്തിലെ മഹത്തായ ത്യാഗത്തിന്റെ പര്യായമായ ലിനിയുടെ സ‌്മരണ പുതുക്കാൻ കോഴിക്കോ‌ട‌് നേഴ‌്സുമാർ ഒത്തുചേർന്നു. നിപ ഭീതിയിൽ ഒരിക്കൽ ഒറ്റപ്പെട്ടുപോയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഹാളിലായിരുന്നു പരിപാടി. ലിനിയുടെ ഭര്‍ത്താവും മക്കളും പങ്കെടുത്ത പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും  സിനിമാതാരം  പാർവതി തിരുവോത്തും  ലിനിയുടെ ഓർമകൾ പങ്കുവച്ചു.

കേരള ഗവ. നേഴ‌്സ‌സ‌് അസോസിയേഷനാണ‌് ചടങ്ങ‌് സംഘടിപ്പിച്ചത‌്. 

ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്ത  പി കെ ശ്രീമതി എംപിയും മുഖ്യാതിഥി നടി പാർവതി തിരുവോത്തും ലിനിയുടെ മക്കളായ റിഥുലിനെയും സിദ്ധാർഥിനെയും ചേർത്തുപിടിച്ചു ലാളിച്ചു. സ‌്നേഹത്തിന്റെയും സേവനത്തിന്റെയും മൂർത്തീമത‌്  ഭാവമാണ‌് ലിനിയെന്ന‌് ഉദ‌്ഘാടന പ്രസംഗത്തിൽ പി കെ ശ്രീമതി അനുസ‌്മരിച്ചു. സമൂഹത്തിന‌് ലിനിയോടുള്ള ആദരവാണ‌് തങ്ങളുടെ കരുത്തെന്നും  ലിനിയുടെ ഭർത്താവ‌് സജീഷ‌് പറഞ്ഞു‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top