18 July Thursday

ഒമ്പത്‌മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ്‌ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

ഹൈദരാബാദ് > ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 28കാരനായ പ്രവീണ്‍ എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തെലങ്കാനയിലെ വാറങ്കലില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇതോടെ പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ത്തി പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ബഹളംവച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ  പ്രതി കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍, ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


പ്രധാന വാർത്തകൾ
 Top