04 December Friday

ഉത്തരേന്ത്യയിൽ മൂന്നിടത്ത്‌ വെടിവയ്പ്‌; രണ്ട്‌ മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ചണ്ഡീഗഢ്‌‌
ഹരിയാനയിൽ വിദ്യാർഥിനിയെ കോളേജിന്‌ മുന്നിൽവച്ച്‌ വെടിവച്ച്‌ കൊന്നു. നികിത തോമർ (21) ആണ്‌ കൊല്ലപ്പെട്ടത്‌. തിങ്കളാഴ്‌ച പകൽ 3.40ന്‌ ഫരീദാബാദിലെ ബല്ലഭ്‌ഗഡ്‌‌ കോളേജിന്‌ മുമ്പിലാണ്‌ സംഭവം. 2018ൽ നികിതയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്‌ തൗസീഫ്‌ പിടിയിലായിരുന്നു. 

ബിഹാറിലെ മങ്കറിൽ ദുർഗാപൂജയ്‌ക്കിടെ നടന്ന തർക്കത്തിനിടയിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അനുരാഗ്‌ പോഡർ (18) എന്നയാളാണ്‌ മരിച്ചത്‌. വിഗ്രഹ നിമഞ്ജനത്തിനായി പോകുന്നതിനിടയിൽ ലാത്തിചാർജുണ്ടാകുന്നതിന്റെയും ആളുകൾ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസിനു‌നേരെ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞുവെന്നും തുർന്നാണ്‌ ലാത്തിച്ചാർജ്‌ ഉണ്ടായതെന്നും പൊലീസ്‌ പറഞ്ഞു. സംഭവത്തിൽ 20 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്‌.  

ലഖ്‌നൗ
ഉത്തർപ്രദേശിലെ ബലിയയിൽ ബിജെപി നേതാവിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പിൽ ഒരാൾക്ക്‌ പരിക്ക്‌. യുവമോർച്ച ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഭാനു ദുബെയുടെ മകന്റെ ജന്മദിനാഘോഷത്തിലാണ് ആഹ്ലാദസൂചകമായി കുറെപേർ വെടിയുതിർത്തത്‌. വെടിയേറ്റ ഗോലു രാജയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top