11 July Saturday

5 സംസ്ഥാനങ്ങളിൽ വെട്ടുകിളി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


ന്യൂഡൽഹി
രാജസ്ഥാൻ, പഞ്ചാബ്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽ വ്യാപക വെട്ടുകിളിയാക്രമണം. ഇവയെ നേരിടാൻ കീടനാശിനി തളിച്ചപ്പോൾ രണ്ടായി പിരിഞ്ഞതായി മഹാരാഷ്ട്രയിൽ അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന്‌ വിദർഭമേഖലയിലെ 11 ജില്ലയിലടക്കം 15 ഇടത്ത്‌ സർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡൽഹി, ഒഡിഷ, കർണാടകം സംസ്ഥാനങ്ങളും കർഷകർക്ക്‌  മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌.

രാജ്യത്ത്‌ വ്യാപകമാകുന്ന വെട്ടുകിളി ആക്രമണം നേരിടാൻ വെട്ടുകിളി നിയന്ത്രണ പ്രവർത്തനങ്ങൾക്ക്‌ സഹായവുമായി കൃഷി, കർഷകക്ഷേമ മന്ത്രാലയം രംഗത്ത്‌ വന്നിട്ടുണ്ട്‌. കീടനാശിനി തളിക്കാനായി 89 അഗ്നിശമന സേന, 120 സർവേ വാഹനങ്ങൾം, കീടനാശിനി തളിക്കാൻ കഴിയുന്ന 47 വാഹനം, 810 ട്രാക്ടർ എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന്‌ മന്ത്രാലയം അറിയിച്ചു.


പ്രധാന വാർത്തകൾ
 Top