16 September Monday

വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; സുരക്ഷാ ഉദ്യോഗസ്ഥരെ തൃണമൂലുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 29, 2019

കൊൽക്കത്ത > പശ്​ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ്‌ അക്രമം. സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം തൃണമൂലുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എംപിയും ബിജെപി സ്​ഥാനാർഥിയുമായ ബാബുൽ സുപ്രിയോയുടെ കാറിനുനേരെ​ തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തി. ബാബുലിൻെറ കാർ തൃണമൂൽ പ്രവർത്തകർ തകർത്തു. 

അസൻസോളിൽ ബൂത്ത്​ പിടിത്തം നടക്കുന്നുവെന്നറിഞ്ഞ്​ എത്തിയതായിരുന്നു എംപി. ബൂത്തിൽ  തൃണമൂൽ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷവും അരങ്ങേറി. അസൻസോളിലെ 199ാം ബൂത്തിലാണ്​ സംഘർഷമുണ്ടായത്​.

ബൂത്തിലെത്തിയ ബാബുൽ സുപ്രിയോ ബൂത്ത്​ പിടിത്തം നടക്കുന്നുവെന്നാരോപിച്ച്​ പോളിങ്​ ഉദ്യോഗസ്​ഥരുമായി വാക്ക്​ തർക്കത്തിൽ ഏർപ്പെട്ടു.  ബിജെപിയുടെ പോളിങ്​ ഏജൻറുമാരെ ബൂത്തുകളിൽ കയറാൻ അനുവദിക്കുന്നില്ലെന്ന്​ സുപ്രീയോ ആരോപിച്ചു. കോൺഗ്രസും സമാന ആരോപണം ഉന്നയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top