23 November Monday

ജമ്മു കശ്‌മീരിലെ ഭൂമി ആർക്കും വാങ്ങാം ; ഭൂനിയമങ്ങൾ ഭേദഗതി ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ മറ്റ്‌ സംസ്ഥാനക്കാർക്ക്‌ ഭൂമി വാങ്ങാൻ അനുമതി നൽകി ഭൂനിയമങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. ഇതടക്കം 26 സംസ്ഥാന നിയമം ആഭ്യന്തര മന്ത്രാലയം പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്‌തിൽ 370–-ാം വകുപ്പ്‌ കേന്ദ്രം റദ്ദാക്കുന്നതുവരെ ജമ്മു കശ്‌മീരിൽ ഭൂമി വാങ്ങാൻ ‘സംസ്ഥാനത്തെ സ്ഥിരതാമസക്കാരനായിരിക്കണം’ എന്ന നിബന്ധന ഉണ്ടായിരുന്നു. ഭേദഗതി  ലഡാക്കിന്‌ ബാധകമാക്കിയിട്ടില്ല.

ജമ്മു കശ്‌മീരിലെ കൃഷി ഭൂമി മറ്റ്‌ സംസ്ഥാനക്കാർക്ക്‌ വാങ്ങാനാകില്ലെന്ന്‌ ലഫ്‌. ഗവർണർ മനോജ്‌ സിൻഹ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, കൃഷിഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയ്‌ക്കായി ഉപയോഗിക്കാമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.

കേന്ദ്രനടപടി അംഗീകരിക്കാനാവാത്തതാണെന്ന്‌ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുള്ളയും മെഹബൂബ മുഫ്‌തിയും ട്വീറ്റ്‌ ചെയ്‌തു. ജമ്മു കശ്‌മീരിന്റെ വിഭവങ്ങളും സുന്ദരമായ ഭൂപ്രകൃതിയും കൊള്ളയടിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ജനാധിപത്യ സംവിധാനങ്ങൾ തകർത്തശേഷം കേന്ദ്രം ഭരിക്കുന്ന പാർടികളുടെ കൂട്ടാളികൾക്ക്‌ ലാഭംകൊയ്യാൻ ഭൂമി പിടിച്ചെടുക്കുകയാണെന്ന്‌ യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. കോർപറേറ്റുകൾക്കുവേണ്ടിയുള്ള പകൽകൊള്ളയാണിതെന്ന്‌  കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top