24 November Tuesday

തൊഴിലില്ലായ്‌മ വെല്ലുവിളി-: മോഹൻ ഭാഗവത്

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ന്യൂഡൽഹി
കോവിഡ്‌ വന്നതോടെ രാജ്യത്ത്‌ തൊഴിലില്ലായ്‌മ വർധിച്ചതായും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ നഗരങ്ങളിലേക്ക്‌ തിരിച്ചുവന്നുതുടങ്ങിയെങ്കിലും ഇവർക്ക്‌ നൽകാൻ തൊഴിലില്ല. തൊഴിൽ സൃഷ്ടിക്കുകയെന്നത്‌ വലിയ വെല്ലുവിളിയാണെന്നും വിജയദശമി ദിനത്തിൽ നാഗ്‌പുരിൽ ആർഎസ്എസ്  റാലിയിൽ അദ്ദേഹം പറഞ്ഞു.  

അതിർത്തിയിലെ വെല്ലുവിളി നേരിടാൻ ഇന്ത്യ ചൈനയേക്കാൾ ശക്തമാകേണ്ടതുണ്ട്‌. ചൈനയെ നേരിടാൻ ശ്രീലങ്ക, ബംഗ്ലാദേശ്‌, മ്യാൻമാർ, നേപ്പാൾ എന്നീ‌ അയൽരാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്തണം.  അതിർത്തിക്ക്‌ അകത്തുനിന്നും ഇന്ത്യ ഭീഷണി നേരിടുന്നു‌. അത്തരക്കാരാണ്‌ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതെന്നും മോഹൻ ഭാഗവത്‌ പറഞ്ഞു.

അതേസമയം, ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്ന്‌ അറിയാമെങ്കിലും അക്കാര്യം തുറന്നുപറയാൻ മോഹൻ ഭാഗവതിന്‌ ഭയമാണെന്ന്‌ രാഹുൽ ഗാന്ധി പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top