24 November Tuesday

കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ ബൃഹത്‌ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ചിട്ടയിൽ രാജ്യത്ത്‌ കോവിഡ്‌ പ്രതിരോധമരുന്ന്‌ വിതരണത്തിന്‌ ബൃഹത്‌‌ പദ്ധതി. സംഭരണംമുതൽ വിതരണംവരെ ഡിജിറ്റൽ മേൽനോട്ടം ഉറപ്പാക്കുന്ന സംവിധാനം ഒരുക്കാൻ  വിദഗ്‌ധസമിതി നടപടി തുടങ്ങി. ജില്ലാ ആശുപത്രികൾമുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾവരെയുള്ള വിപുലമായ ശൃംഖലവഴിയാവും മരുന്ന്‌ വിതരണം. സ്‌കൂളുകൾവരെ ശൃംഖലയുടെ ഭാഗമാകും.

മുൻഗണനാക്രമം അനുസരിച്ച്‌ പ്രതിരോധമരുന്ന്‌ സ്വീകരിക്കേണ്ട വ്യക്തിക്ക്‌ സ്ഥലവും സമയവും അടക്കം മൊബൈലിൽ സന്ദേശം നൽകും. മരുന്നു സ്വീകരിച്ചശേഷം ക്യൂആർ കോഡ്‌ അധിഷ്‌ഠിതമായ ഡിജിറ്റൽ സർട്ടിഫിക്കറ്റ്‌ നൽകും. ഈ സർട്ടിഫിക്കറ്റ്‌ ഡിജിലോക്കറിൽ സൂക്ഷിക്കാം. പ്രതിരോധമരുന്നു വിതരണത്തിൽ മേൽനോട്ടം വഹിക്കുന്ന ഇലക്‌ട്രോണിക്‌ വാക്‌സിൻ ഇന്റലിജെൻസ്‌ നെറ്റ്‌വർക്ക്‌(ഇവിഐഎൻ) കൂടുതൽ കാര്യക്ഷമമാക്കും. പദ്ധതിരൂപരേഖ തയ്യാറാക്കുന്നതിന്‌ വിദഗ്‌ധസമിതി കഴിഞ്ഞ ആഴ്‌ച യോഗം ചേർന്നു.

ജൂലൈ 2021 ഓടെ 30 കോടി പേർക്ക്‌  മരുന്ന്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം‌. ഇതിനായി 40–- 50 കോടി ഡോസ്‌  സംഭരിക്കും.  മരുന്ന്‌ നൽകുന്നതിനുള്ള മുൻഗണനാ പട്ടിക സമർപ്പിക്കാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആദ്യ ഘട്ടത്തിൽ 75 ലക്ഷം ആരോഗ്യപ്രവർത്തകർക്ക്‌ പ്രതിരോധമരുന്ന്‌ നൽകും. 50 വയസ്സിനു മുകളിലുള്ള 26 കോടിപേർ, 50 വയസ്സിനുതാഴെയുള്ള മറ്റ്‌ ഗുരുതരരോഗികൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, പൊലീസ്‌, സായുധ സേനാംഗങ്ങൾ തുടങ്ങി രണ്ട്‌ കോടിയോളം പേർക്കും പ്രതിരോധമരുന്ന്‌ നൽകും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top