26 October Monday

രോ​ഗികള്‍ 58 ലക്ഷത്തിലേക്ക് , രോഗമുക്തർ 46.7 ലക്ഷം ; 24 മണിക്കൂറിൽ 86,508 രോ​ഗികള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


ന്യൂഡൽഹി
രാജ്യത്ത്‌ 24 മണിക്കൂറിൽ 86,508 രോ​ഗികള്‍,1129 മരണം. ആകെ രോ​ഗികള്‍ 58 ലക്ഷത്തിലേക്ക്. ആകെ മരണം 91149. തുടർച്ചയായ ആറാം ദിവസവും‌ രോഗികളേക്കാൾ കൂടുതൽ രോഗമുക്തി. ആകെ രോഗമുക്തർ 46.7 ലക്ഷം. ആകെ പരിശോധന 6.74 കോടി കടന്നു. 24 മണിക്കൂറിനിടെ 479 മരണമുണ്ടായ മഹരാഷ്‌ട്രയാണ്‌ പട്ടികയിൽ ആദ്യം.

●തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിന് കോവിഡ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.  -

●മഹാരാഷ്ട്ര നഗരവികസനമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക്‌ രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിക്കുന്ന13–ാമത്തെ മന്ത്രിസഭാം​ഗമാണ് അദ്ദേഹം. 

●അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ തരുൺ ഗൊഗോയിയെ അത്യാഹിത വിഭാഗത്തിലേക്ക്‌ മാറ്റി. ഒരു മാസമായി ചികിത്സയിലാണ്‌.

● ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും അത്യാഹിത വിഭാഗത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top