05 August Wednesday

റഷ്യൻ വിജയദിന പരേഡിൽ ഇന്ത്യൻ സേനയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020


മോസ്‌കോ
രണ്ടാംലോകയുദ്ധത്തിൽ ജർമൻ നാസിപ്പടയ്‌ക്കെതിരെ സോവിയറ്റ്‌ യൂണിയൻ നേടിയ ഐതിഹാസിക വിജയത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച്‌ ബുധനാഴ്ച റെഡ് സ്ക്വയറിൽ നടന്ന വിജയദിന പരേഡിൽ  ഇന്ത്യയുടെ  മൂന്ന്‌ സേനാവിഭാഗവും അണിനിരന്നു. ഈ ചരിത്രനിമിഷത്തിന്‌ സാക്ഷിയായതിൽ അഭിമാനമുണ്ടെന്ന്‌ പരേഡിൽ അതിഥിയായെത്തിയ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് ട്വിറ്ററിൽ കുറിച്ചു.‌ റഷ്യൻ സായുധ സേനയ്‌ക്കും ചൈനയടക്കമുള്ള മറ്റ് 11 രാജ്യങ്ങളുടെ സേനകൾക്കുമൊപ്പമാണ്‌ 75 പേരടങ്ങിയ ഇന്ത്യൻ സംഘം മാർച്ച് ചെയ്‌തത്‌.

രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ്- ഇന്ത്യൻ സേന റഷ്യക്ക്‌ ഒപ്പംനിന്ന്‌ പോരാടിയതായും 87,000 ഇന്ത്യൻ സൈനികർ ജീവൻ നൽകിയതായും രാജ്‌നാഥ്‌ സിങ്ങ്‌ കുറിപ്പിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ പരേഡിൽ പങ്കെടുത്ത സൈനികർക്കും അതിഥികൾക്കും നന്ദി പറഞ്ഞു. 14,000 സൈനികർ അണിനിരന്ന പരേഡിൽ ചരിത്രപ്രാധാന്യമുള്ള നൂറുകണക്കിന് പടക്കോപ്പുകൾ പ്രദർശിപ്പിച്ചു.

മെയ് ഒമ്പതിന് നടക്കേണ്ടിയിരുന്ന പരേഡ്‌ കോവിഡ്‌ വ്യാപനംമൂലം  മാറ്റിവച്ചതായിരുന്നു.  നാല് മാസത്തിനിടെ വിദേശ സന്ദർശനം നടത്തുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് രാജ്‌നാഥ്‌സിങ്. ചൊവ്വാഴ്ച, രാജ്‌നാഥ്‌ സിങ്‌ റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവിനെ സന്ദർശിച്ച്‌ ചർച്ച നടത്തി. ഇന്ത്യ--–- -റഷ്യ പ്രതിരോധ സഹകരണം അവലോകനം ചെയ്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top