25 August Sunday

മുസ്ലീം വിരുദ്ധ പരാമർശം: ശ്രീധരൻപിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

തിരുവനന്തപുരം> മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്. ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. വർഗീയ വികാരവും മതസ്പർധയും വളർത്തുന്ന രീതിയിലായിരുന്നു പ്രസംഗം.  ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമീഷൻ നോട്ടീസ് അയച്ചത്.

പിള്ളയുടെ പ്രസംഗം എല്ലാ സീമകളും ലംഘിച്ചുള്ളതാണെന്ന് ജില്ലാ കലക്ടറും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങടക്കം വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതു സംബന്ധിച്ച് പോലിസ് കേസും നിലവിലുണ്ട്.


പ്രധാന വാർത്തകൾ
 Top