20 October Tuesday

പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന്‌ കത്തുനൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


ന്യൂഡൽഹി
രാജ്യത്തെ തൊഴിൽ മേഖലയെയും തൊഴിലാളി വർഗത്തെയും ഗുരുതരമായി ബാധിക്കുന്ന ലേബർ കോഡുകൾ വേണ്ടത്ര ചർച്ച കൂടാതെ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാക്കൾ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകി.

രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും കൂട്ടിയിണക്കിയാണ് നാല് ലേബർ കോഡ്‌‌  തയ്യാറാക്കിയത്. തൊഴിലാളികൾ ഇന്നേവരെ പൊരുതിനേടിയ എല്ലാ അവകാശവും ഇല്ലാതാക്കുന്നതാണ് വ്യവസ്ഥകൾ.  ലേബർ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിക്കാതെയാണ് മൂന്ന് കോഡും പാർലമെന്റിൽ അവതരിപ്പിച്ചത്. 

കോർപറേറ്റ് താൽപര്യംമാത്രമായി മുന്നോട്ടുപോകുന്ന കേന്ദ്രം ഉജ്വലമായ ബഹുജന പ്രക്ഷോഭങ്ങളുടെ ചൂടറിയാൻ പോകുന്നതേ ഉള്ളുവെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം പറഞ്ഞു. ആ പോരാട്ടങ്ങളുടെ തുടക്കമാണ് ഇപ്പോൾ രൂപപ്പെട്ട പ്രതിപക്ഷ ഐക്യമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top