31 October Saturday

കർഷകദ്രോഹ നടപടികൾക്കെതിരെ രോഷത്തോടെ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ, തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ലക്ഷത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടികൾ നടന്നുവെന്ന്‌ ട്രേഡ്‌ യൂണിയൻ സംയുക്തസമിതി അറിയിച്ചു. ഡൽഹി ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിൽ ബില്ലുകളുടെ കോപ്പികൾ കീറിയെറിഞ്ഞു.

കിസാൻസംഘർഷ്‌‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന്‌ നടക്കുന്ന അഖിലേന്ത്യ പ്രതിഷേധം വിജയിപ്പിക്കാൻ സിഐടിയു പ്രസിഡന്റ്‌ ഡോ. കെ ഹേമലതയും ജനറൽ സെക്രട്ടറി തപൻ സെന്നും ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top