29 February Saturday

"മിനി പാക്കിസ്താന്‍' പരാമർശം; ബിജെപി നേതാവിന്റെ ട്വീറ്റ് പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ന്യൂഡല്‍ഹി>  ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിവാദമായ ട്വീറ്റ് പിന്‍വലിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച്  "മിനി പാക്കിസ്താന്‍' എന്നാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നത്. മിശ്രയുടെ ട്വീറ്റ് അങ്ങേയറ്റം ആക്ഷേപകരമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വിറ്ററില്‍ കുറിച്ചു.

"പാക്കിസ്ഥാനിലേക്കുള്ള പ്രവേശനകവാടം ഷഹീന്‍ബാഗിലൂടെയാണ്. ന്യൂഡല്‍ഹിയില്‍ മിനിപാകിസ്താന്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ പാകിസ്താന്‍ പ്രക്ഷോഭകര്‍ റോഡുകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്' എന്നാണ്‌  മിശ്ര ട്വിറ്ററില്‍ കുറിച്ചത്‌. കപില്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മിശ്രയുടെ ഇത്തരം വിവാദപരമായ ട്വീറ്റുകള്‍ക്കെതിരെ ഒരു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് നല്‍കി.
 


പ്രധാന വാർത്തകൾ
 Top