18 June Tuesday

സുപ്രീംകോടതി വിധിയുടെ അന്തഃസത്തയ‌്ക്ക് എതിര്: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


ന്യൂഡൽഹി
വിവിപാറ്റ‌് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യം തള്ളിയ തെരഞ്ഞെടുപ്പ‌് കമീഷൻ തീരുമാനം ഈ വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയ‌്ക്ക‌് എതിരാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇലക‌്ട്രോണിക‌് വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നത് പൂർത്തീകരിച്ചശേഷമേ വിവിപാറ്റ‌് രസീതുകൾ ഒത്തുനോക്കൂ എന്നാണ് കമീഷൻ നിലപാട‌്.

വിവിപാറ്റ‌് രസീതുകൾ ആദ്യംതന്നെ ഒത്തുനോക്കുന്നതാണ‌് തെരഞ്ഞെടുപ്പ‌് സംവിധാനത്തിന്റെ വിശ്വാസ്യത  കാത്തുസൂക്ഷിക്കാൻ വേണ്ടത‌്. ഇതിനുവേണ്ടി വരുന്ന സമയം കാര്യമായി എടുക്കേണ്ടതില്ല.  വിശ്വാസ്യത ഉറപ്പാക്കാൻ വേണ്ടിവരുന്ന സമയതാമസം രാഷ്ട്രീയപാർടികൾക്കും പൊതുജനങ്ങൾക്കും ബോധ്യമാകുമെന്ന‌് സുപ്രീംകോടതിതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട‌്.

ഫലസൂചനകൾ പുറത്തുവന്നശേഷം അതിനെതിരായ തീരുമാനങ്ങൾ ഉണ്ടാകുന്നത‌് പ്രതിഷേധങ്ങൾക്കും  ക്രമസമാധാനപ്രശ‌്നങ്ങൾക്കും കാരണമാകും– യെച്ചൂരി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top