19 June Wednesday

യെദ്യൂരപ്പയുടെ ഡയറി വെളിപ്പെടുത്തൽ: തെരഞ്ഞെടുപ്പ്‌ കമീഷൻ ഇടപെടണം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019

ന്യൂഡൽഹി> ബിജെപി ഉൾപ്പെട്ട ഭീമമായ അഴിമതിയുടെയും കോഴ പങ്കിടലിന്റെയും വിശദാംശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ‌് കമീഷൻ   അടിയന്തരമായി ഇടപെടണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിആവശ്യപ്പെട്ടു. ബിജെപിയുടെ മിക്ക നേതാക്കൾക്കും പങ്കുള്ള അഴിമതിയാണ‌് പുറത്തുവന്നിട്ടുള്ളത‌്. രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രി ഇത്തരം അഴിമതികൾക്ക‌് കൂട്ടുനിൽക്കുകയാണ‌്.

ജനാധിപത്യപ്രക്രിയയുടെ പവിത്രത സംരക്ഷിക്കാൻ വിശദമായ അന്വേഷണവും തുടർനടപടികളും അനിവാര്യമാണെന്നും യെച്ചൂരി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. അനധികൃത ഖനി കുംഭകോണത്തിലൂടെയും മറ്റും സമാഹരിച്ച സഹസ്രകോടികൾ പാർടിയിലെ സ്ഥാനം ഉറപ്പിക്കാനും അധികാരം നിലനിർത്താനുമായി യെദ്യൂരപ്പ വീതംവച്ച‌് നൽകുകയായിരുന്നുവെന്ന‌് തെളിയിക്കുന്ന രേഖകളാണ‌് പുറത്തുവന്നിരിക്കുന്നതെന്ന‌് പ്രതിപക്ഷം ആരോപിച്ചു.  ബിജെപിയുടെ എല്ലാ കാവൽക്കാരും കൊള്ളക്കാരാണെന്ന‌് ഒരിക്കൽക്കൂടി തെളിഞ്ഞുവെന്ന‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധി ട്വീറ്റ‌് ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top