28 October Thursday

ഗൗരിലങ്കേഷ്‌ വധം : ഉത്തരവ്‌ തിരുത്തുമെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


ന്യൂഡൽഹി
പ്രമുഖ മാധ്യമപ്രവർത്തക ഗൗരിലങ്കേഷ്‌ വധക്കേസില്‍ പ്രതിക്കെതിരെ സംഘടിത കുറ്റകൃത്യനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയത്‌ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. പ്രതിയായ മോഹൻനായ്‌ക്കിന് എതിരെ ഈ വകുപ്പുകള്‍ ചുമത്തിയത് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നിഗമനം എല്ലാ വസ്‌തുതയും കണക്കിലെടുത്തല്ലെന്ന്  ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. ഗൗരിയുടെ സഹോദരി കവിത ലങ്കേഷാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 2017ലാണ്‌ ഗൗരി ലങ്കേഷിനെ വീടിനു പുറത്ത്‌ ഹിന്ദുത്വഭീകരൻ വെടിവച്ചുകൊന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top