12 August Wednesday

കർഷകദുരിതം പരിഹരിക്കണം ; രാഷ്ട്രപതിക്ക്‌ കിസാൻസഭ കത്ത്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


ന്യൂഡൽഹി
കോവിഡ്‌ കാലയളവിലെ കർഷകരുടെ ദുരിതങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ കിസാൻസഭ രാഷ്ട്രപതിക്ക്‌ കത്ത്‌ നൽകി. കാർഷികഉൽപ്പന്നങ്ങൾ വൻതോതിൽ കെട്ടിക്കിടന്ന്‌ നശിക്കുന്നു. കർഷകരുടെ ദുരിതങ്ങൾ വർധിപ്പിക്കുന്ന നടപടികളാണ്‌ മോഡി സർക്കാരിന്റേത്.

ആവശ്യങ്ങൾ
നികുതി അടയ്‌ക്കാൻ ശേഷിയില്ലാത്ത 23 കോടി കുടുംബങ്ങൾക്ക്‌ ആറു മാസത്തേക്ക്‌ 7,500 രൂപ വീതം സഹായം, എല്ലാ കോവിഡ്‌ ബാധിതർക്കും സൗജന്യ ചികിത്സയും ആരോഗ്യപരിരക്ഷയും, കടക്കെണിയിലായ കർഷകരെ ഉൾപ്പെടുത്തി സമഗ്രമായ വായ്‌പ എഴുതിത്തള്ളൽ പദ്ധതി, മിനിമം താങ്ങുവിലയും സംഭരണവും, എല്ലാ കർഷകത്തൊഴിലാളിക്കും 600 രൂപ ദിവസക്കൂലിയിൽ 200ദിവസം ജോലി, കർഷകവിരുദ്ധമായ മൂന്ന്‌ ഓർഡിനൻസ്‌ പിൻവലിക്കുക, വൈദ്യുതി നിരക്ക്‌ വർധിപ്പിക്കുന്ന വൈദ്യുതി ബിൽ ഭേദഗതി റദ്ദാക്കുക തുടങ്ങിയ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കണമെന്നും കിസാൻസഭ അഭ്യർഥിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top