24 November Tuesday

ബൽവിന്ദർസിങ്ങിന്റെ കൊലപാതകം : കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകളുടേത് മാപ്പർഹിക്കാത്ത കുറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


ന്യൂഡൽഹി
പഞ്ചാബിലെ ഖലിസ്ഥാൻ ഭീകരവാദത്തിനും വിഘടനവാദനത്തിനും എതിരെ സധൈര്യം പോരാടിയ ബൽവീന്ദർസിങ്‌ ബിക്കിവിന്ദിന്റെ കൊലപാതകത്തിൽ അഖിലേന്ത്യാ കിസാൻസഭ പ്രതിഷേധം രേഖപ്പെടുത്തി.

ധീരമായി ജീവിച്ച്‌ രാജ്യത്തെ ഒരോ പൗരനും മാതൃകയായി മാറാൻ ഡിവൈഎഫ്‌ഐ, കിസാൻസഭാ പ്രവർത്തകനായിരുന്ന ബൽവീന്ദർ സിങ്ങിന്‌ കഴിഞ്ഞു.

ബൽവീന്ദർസിങ്ങിനും കുടുംബത്തിനും സുരക്ഷ നിഷേധിച്ച കേന്ദ്ര, സംസ്ഥാനസർക്കാരുകൾ മാപ്പർഹിക്കാത്ത കുറ്റമാണ്‌ ചെയ്‌തത്‌. ബൽവീന്ദറിന്റെ വേർപാടിൽ നടുക്കവും ദുഃഖവും കുടുംബാംഗങ്ങളെ അറിയിച്ചതായും ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, പ്രസിഡന്റ്‌ അശോക്‌ ധാവലെ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top